ലോകസാഹിത്യത്തിലെ എഴുത്തുകാരില്‍ ഏറെ പ്രശസ്തനും ലോകമെമ്പാടും വായിക്കപ്പെടുന്ന സാഹിത്യകാരനുമാണ് പൗലോ കൊയ്‌ലോ. ആല്‍ക്കെമിസ്റ്റും ഇലവന്‍ മിനിറ്റ്‌സും പോലെ ഐന്ദ്രജാലികമായ എഴുത്തിലൂടെ ആസ്വാദകമനസ്സില്‍ ഇടം പറ്റിയ അദ്ദേഹത്തിന്റെ ദാര്‍ശനികമായ കുറിപ്പുകളുടെ സമാഹാരമാണ് ‘മാനുവല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്’. പൗലോ കൊയ്‌ലോയുടെ ഒരു നോവലെന്നപോലെ ആസ്വാദ്യകരമായ ഈ പുസ്തകം വെളിച്ചത്തിന്റെ പോരാളികള്‍ എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. തന്റെ ചുറ്റുമുള്ള സകലതും – വിജയങ്ങളും പരാജയങ്ങളും ഉത്സാഹവും ആകുലതകളുമൊക്കെ- എല്ലാം തന്റെ പോരാട്ടത്തിന്റെ ഭാഗമാണെന്നറിയുന്നവനാണ് വെളിച്ചത്തിന്റെ പോരാളി. […]
The post പൗലോ കൊയ്‌ലോയുടെ ‘വെളിച്ചത്തിന്റെ പോരാളികള്‍’ appeared first on DC Books.