മരങ്ങാട്ടുപിള്ളിയില്‍ പോലീസിന്റെ മര്‍ദനമേറ്റ് സിബി എന്ന യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കലക്ടര്‍ യു.വി.ജോസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. പോലീസിന്റെയും നാട്ടുകാരുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. മരിച്ച സിബിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കണം. മുഖ്യമന്ത്രിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് കലക്ടര്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി കോട്ടയം ജില്ലയില്‍ നടത്തുന്ന ഹര്‍ത്താല്‍ സമാധാനപരമാണ്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
The post യുവാവിന്റെ മരണം: പോലീസിന് വീഴ്ചപറ്റിയെന്ന് കലക്ടര്‍ appeared first on DC Books.