ബെല്‍ജിയന്‍ ഡിക്റ്റക്റ്റീവ് ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിനെ തിരക്കി നോര്‍മ എന്ന പെണ്‍കുട്ടി എത്തുന്നു. താന്‍ ഒരു കൊലപാതകം ചെയ്തിരിക്കുന്നു എന്ന് അറിയിച്ചതിന് ശേഷം അവള്‍ അപ്രത്യക്ഷയാവുന്നു. എന്നാല്‍ അന്ന് വൈകുന്നേരം കുറ്റാന്വേഷണ നോവലിസ്റ്റ് മിസിസ്സ് ഒലിവറിലൂടെ പൊയ്‌റോട്ട് തന്നെ കാണാന്‍ വന്ന നോര്‍മ എന്ന പെണ്‍കുട്ടിയെക്കുറിച്ച് അറിഞ്ഞു. മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ലണ്ടനിലെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുകയണവള്‍. നോര്‍മയുടെ ജീവിതത്തിന്റെ ചുരുളഴിക്കുകയാണ് പൊയ്‌റോട്ട് ആദ്യമായി ചെയ്യുന്നത്. നിഗൂഢതകള്‍ നിറഞ്ഞ നോര്‍മയുടെ ജീവിതത്തിലേക്കും അവളുടെ കുടുംബത്തെപ്പറ്റിയുള്ള അന്വേഷണത്തിലേക്ക് പൊയ്‌റോട്ട് എത്തിചേരുന്നു. […]
The post മൂന്നാമത്തെ പെണ്‍കുട്ടിയുടെ ദുരൂഹതകള്‍ appeared first on DC Books.