ജുഡീഷ്യറിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എജിയുടെ ഓഫീസിനെതിരെ ആരോപണം വന്നപ്പോഴാണ് പ്രതികരിച്ചതെന്നും നിലവിലെ തര്‍ക്കങ്ങള്‍ പ്രശ്‌നമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എജിയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എജിയുടെ ഓഫിസിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും വിസ്മരിക്കരുത്. അത് പാലിച്ചാലേ ആ സ്ഥാനത്തിനനുസൃതമായ ആദരവും സംരക്ഷണവും ലഭിക്കുകയുള്ളുവെന്നും അത് മറന്ന് പ്രവര്‍ത്തിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഡ്വക്കറ്റ് ജനറലിന്റെ […]
The post സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ല ബന്ധം: ഉമ്മന്‍ ചാണ്ടി appeared first on DC Books.