പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരാണ് അറസ്റ്റിലായത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരെ ജൂലൈ 27ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
The post പ്രേമം ചോര്‍ത്തിയവര്‍ അറസ്റ്റില്‍ appeared first on DC Books.