മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന് രാജ്യം വിട നല്‍കും. ജൂലൈ 30ന് രാവിലെ 11നു പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടില്‍ കബറടക്കം നടക്കും. സര്‍ക്കാര്‍ വിട്ടുനല്‍കിയ ഈ ഒന്നരയേക്കര്‍ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും. കലാമിനു രാമേശ്വരം വികാരനിര്‍ഭരമായാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. യുവാക്കളും വിദ്യാര്‍ഥികളും അടക്കം പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. പൊതുദര്‍ശനത്തിനു ശേഷം രാത്രി വൈകി ഭൗതികശരീരം മോസ്‌ക് സ്ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. മതപരമായ ചടങ്ങുകള്‍ക്കുശേഷം […]
The post വിശ്വപൗരന് രാജ്യം വിട നല്‍കും appeared first on DC Books.