എം. മുകുന്ദന്റെ ആദ്യകാലനോവലുകളില്‍ എറെ ശ്രദ്ധേയമായ ഒന്നാണ് ആകാശ ത്തിനു ചുവട്ടില്‍. ആധുനികതയുടെ ജ്വരതീവ്രമായ ഭാഷയും ശില്പഘടനയും പ്രമേയ പരിസരവും നോവലിനെ അഗാധമായി ചരിത്രവത്കരിക്കുന്നു. സമൂഹത്തിന്റെ ചലനങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ കഴിയാതെപോയ ദിനേശന്‍ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടില്‍ പറയുന്നത്. ദിനേശന് ഒന്നിനോടും ആസക്തിയില്ല. കാപട്യങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ ദിനേശനു സുഖമില്ല, സന്തോഷമില്ല, കാരണം ഈ ലോകം ദൈവമുണ്ടാക്കിയതാണ്. അതിനാല്‍ തന്റേതായ സാങ്കല്‍പ്പികലോകം ദിനേശന്‍ തീര്‍ക്കുന്നു. ദിനേശന്‍ എന്ന കുട്ടിയുടെ ബാല്യ കാലവും കൗമാരകാലവും അനുപമമായ […]
The post ആകാശത്തിനു ചുവട്ടില്‍ appeared first on DC Books.