സാഹിത്യകാരന്‍ നൂറനാട് ഹനീഫ് 1935 ഫെബ്രുവരി 20ന് തമ്പിറാവുത്തറിന്റെയും സുലേഖയുടേയും മകനായി ആലപ്പുഴ ജില്ലയില്‍ നൂറനാടിനടുത്തുളള ആദിക്കാട്ടുകുളങ്ങരയില്‍ വെട്ടത്തേത്തുവീട്ടില്‍ ജനിച്ചു. ആദിക്കാട്ടുകുളങ്ങര എല്‍പിഎസ്, നൂറനാട് യുപിഎസ്, അടൂര്‍ ഹൈസ്‌കൂള്‍, പന്തളം എന്‍എസ്എസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അധ്യാപകനായും അധ്യാപക സംഘടന നേതാവായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എസ്പിസിഎസ്, കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യപരിഷത്ത്, കൊല്ലം പബ്ലിക് ലൈബ്രറി & റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ ഭരണസമിതിയിലും യുവകലാസാഹിതി സംസ്ഥാനക്കമ്മിറ്റിയിലും ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ ഉപദേശകസമിതിയിലും അംഗമായിരുന്നു. ‘ധ്രുവസംഗമം’, […]
The post നൂറനാട് ഹനീഫിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.