ആധുനികതയുടെ കുതിച്ചോട്ടത്തില്‍ നമുക്ക് നഷ്ടമാകുന്ന ചൊല്‍ക്കഥകളുടെ ലോകം തിരിച്ചു കൊണ്ടുവരണമെന്ന് ദിവ്യ എസ് അയ്യര്‍ ഐഎഎസ്. ആധുനികതയുടെ തേരിലേറി മുമ്പോട്ടുപോകുന്ന നമുക്ക് ഡോസും വിന്‍ഡോസും ഒക്കെയുണ്ടെങ്കിലും അതിനൊന്നും മുത്തശ്ശിക്കഥകളുടെ നൈര്‍മ്മല്യമോ നാടോടിക്കഥകളുടെ കൗതുകമോ ഇല്ല എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. നമ്മുടെയെല്ലാം പ്രിയങ്കരനായ കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ വായിച്ചാലും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളര്‍ന്നാലോ വിളയും. വായിക്കാതെ വളര്‍ന്നാല്‍ വളയും. വായനയുടെ ഈ വിളഭൂമിയില്‍ വിത്തുകള്‍ വിതയ്ക്കാനും അതിന്റെ മധുരമുള്ള നുകരുവാനും നമ്മുടെ ചുറ്റുമുള്ള കുഞ്ഞുകൈകള്‍ക്കും വലിയ മനസ്സുകള്‍ക്കും […]
The post ആധുനികതയില്‍ നഷ്ടമാകുന്ന ചൊല്‍ക്കഥകള്‍ തിരിച്ചുകൊണ്ടുവരണം appeared first on DC Books.