കണ്ണൂരിന് പുതിയൊരു വായനാനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്ക് മെഗാ ബുക്ക് ഫെയര്‍ ആന്റ് ഡിസ്‌കൗണ്ട് സെയിലിന് തുടക്കമായി. ഫോര്‍ട്ട് റോഡിലെ റെലിഷാന്‍ സിറ്റി സെന്ററിലെ ഡി സി ബുക്‌സ് ഷോപ്പില്‍ ആരംഭിച്ചിരിക്കുന്ന പുസ്തകമേളയില്‍ അന്തര്‍ദേശീയ-ദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരക്കുന്നത്. വായനക്കാരന്റെ അഭിരുചിക്കിണങ്ങുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് പുസ്തകചന്തയില്‍ വായനക്കാരെ കാത്തിരിക്കുന്നത്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, […]
The post കണ്ണൂര്‍ പുസ്തകമേളയ്ക്ക് തുടക്കമായി appeared first on DC Books.