സമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. കേരള സംസ്‌കാരം സങ്കലിതവും സാര്‍വജനീനവുമാണ്. അതിന്റെ രൂപീകരണത്തിന് വ്യത്യസ്തജനങ്ങളും ജനവര്‍ഗ്ഗങ്ങളും സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന ഏടുകള്‍ ചരിത്രദൃഷ്ടിയിലൂടെ വിശകലനം ചെയ്ത് ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് പ്രൊഫ. എ.ശ്രീധരമേനോന്‍ രചിച്ച കേരള സംസ്‌കാരം. കേരളത്തിനു നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടണ്ട്. അങ്ങനെ ഓരോ വെല്ലു വിളികള്‍ നേരിടേണ്ടി വരുമ്പോളും പഴയ പാരമ്പര്യങ്ങളെയും പുതിയ മൂല്യങ്ങളേയും പരസ്പരം ഇണക്കിച്ചേര്‍ത്തുകൊണ്ടു പോകുന്നതിനുള്ള അസാമാന്യമായ ഒരു കഴിവ് ചിന്തയിലും […]
The post കേരളസംസ്‌കാരത്തെ അറിയാന്‍ ഒരു പുസ്തകം appeared first on DC Books.