സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്ത വിഷയം ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകളുടെ അഭിഭാഷകന്‍ ഉന്നയിച്ചപ്പോഴാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. ഫൈവ്സ്റ്റാര്‍ ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് അഭിഭാഷകര്‍ ചോദിച്ചു. സ്വകാര്യമേഖലയെ മദ്യവിതരണത്തില്‍ നിന്ന് വിലക്കുകയാണെങ്കില്‍ ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ വ്യത്യാസമില്ലാതെ എല്ലാവരേയും പൂര്‍ണമായും വിലക്കണം. വാദം ഈ ഘട്ടത്തിലെത്തിയപ്പോഴാണ് ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് പരിശോധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടത്. ബാര്‍ ഉടമകള്‍ക്ക് വേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകുന്നതിനെ […]
The post മദ്യനയത്തിലെ വിവേചനം പരിശോധിക്കും: സുപ്രീംകോടതി appeared first on DC Books.