സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷനോടൊപ്പം എത്താന്‍ നന്നായി വായനാശീലം വളര്‍ത്തണമെന്നു നടന് ശ്രീനിവാസന് പറഞ്ഞു. മട്ടന്നൂര്‍ സ്വീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടിവി സീരിയലുകള്‍ മാത്രം ആസ്വദിക്കുന്നതു മാനസികമായി തളര്‍ത്തും. ജനാധിപത്യം എന്തെന്ന് അറിയാതെയാണ് പല സ്ത്രീകളും വോട്ടു ചെയ്യുന്നത്. വായിച്ചു സ്വയം വളരാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടതെന്നും ശ്രീനിവാസന് പറഞ്ഞു.
The post സ്ത്രീകള്‍ പുരുഷനോടൊപ്പം എത്താന്‍ വായനാശീലം വളര്‍ത്തണം; ശ്രീനിവാസന് appeared first on DC Books.