പഞ്ചായത്ത് വിഭജനം സംബന്ധിച്ച സര്‍ക്കാര്‍ അവകാശവാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. പഞ്ചായത്തുകള്‍ പുതിയതായി വിഭജിച്ചതിന്റെ അടിസ്ഥാനത്തില്‍ അറുപത് ദിവസം കൊണ്ട് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ പുതിയ വിഭജനം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. പഞ്ചായത്ത് വിഭജനം റദ്ദാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല
The post പഞ്ചായത്ത് വിഭജനം: സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല appeared first on DC Books.