ഞങ്ങളുടെ ഓട്ടം അവസാനിക്കാറായപ്പോള്‍ ഒരു തീര്‍ത്ഥാടകന്‍ ഞങ്ങളെ സമീപിച്ചു. കൂര്‍മ്പിച്ച മുഖമുള്ളവനും അല്പഭാഷിയുമായിരുന്നു അയാള്‍. എന്നോട് അയാള്‍ അറബിയില്‍ എന്തോ പറഞ്ഞെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. അയാള്‍ ഉടനേ ഹനിയുടെയും കരീമിന്റെയും നേരേ തിരിഞ്ഞ് അവരോടു സംസാരിച്ചു. അവര്‍ തലകുലുക്കി. ‘അയാള്‍ എന്താ പറഞ്ഞത്?’ ഞാന്‍ ചോദിച്ചു. ഹനി പറഞ്ഞു: ‘ഇതു ദൈവത്തിന്റെ ഗൃഹമാണ്. അത് അഴിച്ചുമാറ്റിയാല്‍ നിങ്ങള്‍ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവും.’ ഹനി എന്റെ കഴുത്തിലും കൈയിലും കെട്ടിയിരുന്ന ചരടുകള്‍ ചൂണ്ടിക്കാട്ടി. അവ എവിടെനിന്നു കിട്ടിയെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. […]
The post മുസ്‌ലിം രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ സംഭവിക്കുന്നത് appeared first on DC Books.