കുട്ടിക്കാലത്ത് കേട്ട കഥകളില്‍ ഇന്നും ഓര്‍മ്മയില്‍ നില്ക്കുന്ന ആയിരക്കണക്കിന് കഥകളുണ്ടെന്ന് നടനും ഹാസ്യകലാകാരനുമായ രമേഷ് പിഷാരടി. ഒരുപക്ഷെ നമ്മള് ഇന്ന് ആരാണെന്ന് തീരുമാനിക്കപ്പെടുന്നതു പോലും ഇന്നലെ കേട്ട കഥകളിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുപ്പത്തില്‍ ആദ്യം നമ്മള് കേള്‍ക്കുന്നത് പുരാണകഥകളാണ്. അതുകഴിഞ്ഞ് പൂമ്പാറ്റയും പുഴുവും ആമയും മുയലുമെല്ലാം കഥാപാത്രങ്ങളാകുന്ന കഥകള്‍ കേട്ടുതുടങ്ങുന്നു. കഥാപാത്രങ്ങള്‍ എന്തായാലും എല്ലാ കഥകളില്‍ നിന്നും ഒരുപാട് അറിവുകളും ജീവിതദര്‍ശനങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ടെന്ന് രമേഷ് വിശദീകരിച്ചു. നമ്മള് കേള്‍ക്കുന്ന ഓരോ വാര്‍ത്തകളും നമുക്ക് ചുറ്റും നടക്കുന്ന […]
The post ഇന്നലെ കേട്ട കഥകള്‍ ഇന്നത്തെ നമ്മളെ തീരുമാനിക്കുന്നു: രമേഷ് പിഷാരടി appeared first on DC Books.