ഈ പുതിയ യുഗത്തില്‍ സിനിമയും ഗാനമേളയും ഹാസ്യപരിപാടികളും യുവഹൃദയങ്ങളെ കീഴടക്കിയപ്പോള്‍ നാടകമെന്ന കല അന്യം നിന്നുപോവുകയാണ്. എന്നിരുന്നാലും മലയാള നാടകവേദിക്ക് അടിമുടിമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. രംഗവേദിയില്‍ സംവിധായകന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടു. ഒപ്പം തന്നെ രംഗവേദിയിലെ പ്രജാപതി നടനാണെന്ന് വാദിക്കുന്നവരും കൂടിവന്നു. ഈ സാഹചര്യത്തില്‍ നടന്റെ പരിശീലനത്തിനായി നാട്ടിലാകെ ശില്പശാലകളും പരിശീലന കളരികളും സംഘടിപ്പിക്കപ്പെട്ടു. ഇത്തരം ശില്പശാലകളില്‍ പങ്കെടുക്കുന്നവര്‍ക്കും അഭിനയകലയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അഭിനയം പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും വേണ്ടിയുള്ള പുസ്തകമാണ് അഭിനയകല ഒരാമുഖം. അഭിനയകലയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന അഭിനയകല […]
The post അഭിനയകലയെ അറിയാന്‍ ഒരു ലക്ഷണ ഗ്രന്ഥം appeared first on DC Books.