തദ്ദേശതിരഞ്ഞെടുപ്പ് ഒരുമാസത്തേക്കു നീട്ടിവയ്ക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോടതിയില്‍ ഇതാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കും. തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തണം. ഡിസംബര്‍ ഒന്നിന് ഭരണ സമിതികള്‍ അധികാരമേല്‍ക്കണം. അതേസമയം, വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചകഴിഞ്ഞ് വാര്‍ത്താസമ്മേളനം നടത്തും. സാധാരണ നവംബര്‍ ഒന്നിനാണ് തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സെപ്തംബര്‍ മൂന്നിന് വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ ആവശ്യവുമായി രംഗത്ത് എത്തിയത്. […]
The post തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തണം appeared first on DC Books.