പുസ്തകങ്ങളോടും പുസ്തകമേളകളോടും എന്നും ചങ്ങാത്തം കൂടുന്നവരാണ് തലസ്ഥാനവാസികള്‍. അനന്തപുരിയിലെ പുസ്തകോത്സവങ്ങളില്‍ പങ്കെടുക്കാനും അവയെ അവിസ്മരണീയമാക്കാനും മറ്റു ജില്ലകളില്‍ നിന്നുപോലും വായനക്കാരെത്താറുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തിരുവനന്തപുരത്തെ ഒരിക്കല്‍ കൂടി പുസ്തകപുരമാക്കാന്‍ ഒരുങ്ങിക്കൊണ്ട് 23ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും എത്തുന്നു. 2015 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 13 വരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് ഈ പുസ്തകപ്പെരുമഴ. ഇന്ത്യയിലും വിദേശത്തുമുള്ള 350ല്‍ അധികം പ്രസാധകരുടെ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാരെ കാത്തിരിക്കുന്നത്. മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, […]
The post ഡി സി അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബര്‍ 30 മുതല്‍ തിരുവനന്തപുരത്ത് appeared first on DC Books.