പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലത മങ്കേഷ്‌കര്‍ 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ജനിച്ചു. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായിരുന്നു ലത. ഹേമ എന്നായിരുന്നു അവരുടെ ആദ്യ നാമം. പിതാവില്‍നിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. അച്ഛന്‍ മരിച്ചതോടെ ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളര്‍ന്നു. 1942ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലെ ഗാനമാണ് ആദ്യമായി ആലപിച്ചത്, […]
The post ലത മങ്കേഷ്‌കറുടെ ജന്മദിനം appeared first on DC Books.