ഹൃദയപരാജയമുള്ളവരുടെ ചികിത്സയ്ക്കായാണ് ലോകത്തില്‍ ഏറ്റവുമധികം പണം ചിലവാക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് അനവധി കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ട്. ഹൃദയമിടിപ്പ് നിലച്ചാലും ജീവന്റെ സ്പന്ദനങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന കൃത്രിമഹൃദയമാണ് ഇക്കൂട്ടത്തില്‍ അടുത്ത കാലത്തുണ്ടായ മഹത്തായ ഒരു കണ്ടുപിടുത്തം. ഏറെ വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് ഇത്തരമൊരു നേട്ടം വൈദ്യശാസ്ത്രത്തിന് കൈവരിക്കാനായത്. കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൃദ്രോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന വിലമതിക്കാനാവാത്ത പുസ്തകങ്ങളാണ് ഡോ. ജോര്‍ജ്ജ് തയ്യില്‍ രചിച്ച ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, ഹൃദ്രോഗചികിത്സ പുതിയ […]
The post ഹൃദയാരോഗ്യത്തിന് രണ്ട് പുസ്തകങ്ങള്‍ appeared first on DC Books.