ബാഹുബലിയെന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയനായ എസ്.എസ്. രാജമൗലി വീണ്ടും ചരിത്രം സൃഷ്ടിക്കുന്ന സിനിമയുമായെത്തുന്നു. 1,000 കോടി രൂപ മുതല്‍മുടക്കിയുള്ള ചിത്രമായിരിക്കും രാജമൗലിയുടെ അടുത്ത സിനിമ. മഹാഭാരത കഥയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. ‘ഗരുഡ’ എന്നു പേരിട്ടിട്ടുള്ള ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളെ അഭിനയിപ്പിക്കാനാണ് ശ്രമം. ബാഹുബലിയുടെ രണ്ടാംഭാഗം ഒരുക്കുന്നതിനിടയില്‍ത്തന്നെയാണ് തന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനവുമായി രാജമൗലി മുന്നോട്ടുനീങ്ങുന്നത്. ഹോളിവുഡിന്റെ ഏറ്റവും അത്യാധുനികമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും ഗരുഡ ഒരുക്കുക.
The post രാജമൗലി വീണ്ടും ചരിത്രം സൃഷ്ടിക്കുന്ന സിനിമയുമായെത്തുന്നു appeared first on DC Books.