കേരളത്തില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ മങ്ങുന്നു. എയിംസ് ലഭിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ ലോബിയിങ് ശക്തമാക്കിയതാണ് കേരളത്തിന്റെ സാധ്യത ഇല്ലാതാക്കുന്നത്. സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇതേത്തുടര്‍ന്നു സ്ഥലനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി 2014 ജൂലൈ 16ന് കേന്ദ്രത്തിന് കേരളം റിപ്പോര്‍ട്ട് കൈമാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍, കേന്ദ്ര തീരുമാനം നീണ്ടു. പ്രഖ്യാപനം ഉണ്ടാകാത്തതിനെത്തുടര്‍ന്നു ഡല്‍ഹിയിലെത്തി […]
The post എയിംസ്: കേരളത്തിന്റെ സാധ്യതകള്‍ മങ്ങുന്നു appeared first on DC Books.