എല്ലാക്കാലത്തും മനോഹരമാണ് കവിതകളുടെ ലോകം. കുട്ടിക്കാലത്ത് നാം കേട്ട, ആസ്വദിച്ച കവിതകള്‍ എക്കാലത്തും നാം ഓര്‍ത്തിരിക്കുന്നവയാണ്. അവ മനസിന് തരുന്ന കുളിര്‍മ്മ മറ്റൊന്നിനും നല്‍കാന്‍ സാധിക്കുകയില്ല. മലയാളിയുടെ മനസില്‍ ഗൃഹാതുരമായി പന്തലിച്ച് നില്‍ക്കുന്ന ആദ്യകാല ബാലകവിതകളുടെ സമാഹാരമാണ് എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഡിറ്റ് ചെയ്ത ആദ്യകാല ബാലകവിതകള്‍. നാം കേട്ടും പഠിച്ചും വളര്‍ന്ന അനശ്വരങ്ങളായ കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലകവിതാ സമാഹാരമായ പദ്യപാഠാവലിയിലെ സ്വതന്ത്രരചനകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, വള്ളത്തോള്‍ നാരായണ മേനോന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ […]
The post ഗൃഹാതുരമുണര്‍ത്തുന്ന ബാലകവിതകള്‍ appeared first on DC Books.