കവന്‍ഡിഷ് സെക്രട്ടേറിയല്‍ ആന്റ് ടൈപ്പ്‌റൈറ്റിങ് ബ്യൂറോയുടെ പ്രിന്‍സിപ്പാള്‍ മിസ്സ് കെ. മാര്‍ട്ടിന്‍ഡേല്‍ ഷീലാ വെബ്ബ് എന്ന യുവതിയെ ഒരു ജോലി ഏല്പിക്കുന്നു. വില്‍ബ്രഹാം ക്രെസന്റിലുള്ള മിസ്സ് പെബ്മാര്‍ഷിന് ഒരു സ്‌റ്റെനോയെ വേണമെന്നും ഷീലയെത്തന്നെ അയയ്ക്കണമെന്ന് അവര്‍ പറഞ്ഞെന്നും പ്രിന്‍സിപ്പാള്‍ അവളോട് പറഞ്ഞു. അപരിചിതമായ ആ വീട്ടില്‍ ഷീലയെ വരവേറ്റത് ഒരു മൃതദേഹമായിരുന്നു. അതിനുചുറ്റും നിരവധി ഘടികാരങ്ങള്‍ ക്രമീകരിച്ച് വെച്ചിരുന്നു. നിലവിളിയോടെ ഷീല പുറത്തേയ്‌ക്കോടി. ആ സമയത്തുതന്നെ, പുറത്തുപോയിരുന്ന അന്ധയായ മിസ്സ് പെബ്മാര്‍ഷും അവിടെയെത്തി. കൊല്ലപ്പെട്ടിരിക്കുന്നയാള്‍ അവര്‍ക്കും അപരിചിതനാണ്. […]
The post ഘടികാരങ്ങള്‍ക്ക് നടുവില്‍ ഒരു മൃതദേഹം appeared first on DC Books.