മലയാള സാഹിത്യത്തിന് പുതിയമുഖം നല്‍കിയവരില്‍ പ്രധാനിയാണ് എം ടി വാസുദേവന്‍ നായര്‍. തന്റെ സമുദായത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന കീഴ്‌വഴക്കങ്ങളെ പുറംലോകത്തിന് കാട്ടിക്കൊടുക്കുന്നവയായിരുന്നു എംടിയുടെ ഓരോ രചനയും. സമൂഹത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങളെ രസകരമായും ഹൃദയസ്പര്‍ശിയായും എംടി തന്റെ കഥകളിലും നോവലുകളിലും ആവിഷ്‌കരിച്ചു. കൂടാതെ തന്റെ ബാല്യകാലത്ത് ലഭിച്ച മതസൗഹാര്‍ദ്ദത്തിന്റെ ഊഷ്മളമായ അനുഭവങ്ങളും എം ടി തന്റെ കൃതികളില്‍ ആവാഹിച്ചു. 1948 ല്‍, മദ്രാസില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രകേരളം മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ടം’ ആണ് എം ടിയുടെ ആദ്യ ചെറുകഥ. […]
The post എം ടിയുടെ രചനാലോകം appeared first on DC Books.