മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’യെന്ന ചിത്രത്തിലൂടെ പിതാവിനെ അവഹേളിച്ചെന്നാരോപിച്ച് ചേറ്റുവ സ്വദേശി സി.എസ്. വേലായുധന്റെ മക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ചേറ്റുവയിലെ ലാഞ്ചി വേലായുധന്‍ സി.എസ്. വേലായുധനാണെന്നും ഇദ്ദേഹത്തോട് നീതി പുലര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായില്ലെന്നും മക്കളായ സി.വി. ഭൈമിനിയും സി.വി. ധനേഷും പറഞ്ഞു. വേലായുധനെ മോശമായി ചിത്രീകരിച്ച ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഇത് വെറും സിനിമയായി കാണാനാവില്ല. സി.എസ്. വേലായുധനാണ് ചേറ്റുവയിലെ ലാഞ്ചി […]
The post പത്തേമാരിയ്‌ക്കെതിരെ നിയമനടപടിയുണ്ടായേക്കും appeared first on DC Books.