അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, മതാതീതസങ്കല്പമനുസരിച്ച് ഡി സി ബുക്‌സിലൂടെയും നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുണഞ്ഞു. വിജയദശമി ദിനത്തില്‍ രാവിലെ 8 മണി മുതല്‍ ഡി സി ബുക്‌സിന്റെ കോട്ടയം ആസ്ഥാന മന്ദിരത്തിലെ മൂന്ന് വേദികളിലായി വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു. സ്ഥാപനത്തിലെ സരസ്വതീമണ്ഡപത്തില്‍ അക്ഷരവിദ്യാരംഭം കുറിക്കാനെത്തിയത് എം എ ബേബി, കെ ആര്‍ മീര, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിന്ന് കൊണ്ടുവന്ന […]
The post ഡി സി ബുക്‌സില്‍ അനേകം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു appeared first on DC Books.