കര്‍ണാടകയില്‍ ദലിത് എഴുത്തുകാരനുനേരെ ആക്രമണം. യുവ എഴുത്തുകാരനും മാധ്യമ വിദ്യാര്‍ഥിയുമായ ഹുചന്‍ഗി പ്രസാദിനുനേരെയാണ് ഹിന്ദുവിരുദ്ധനെന്ന് ആക്ഷേപിച്ച് ആക്രമണം ഉണ്ടായത്. ദാവന്‍ഗരെയിലാണ് സംഭവം. ജാതിമേല്‍ക്കോയ്മക്കെതിരെ കഴിഞ്ഞവര്‍ഷം ഹുചന്‍ഗി പ്രസാദ് എഴുതിയ പുസ്തകത്തെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ഹൃദയാഘാതം മൂലം അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുപറഞ്ഞ് ഒരാള്‍ ഹോസ്റ്റലിലെത്തി പ്രസാദിനെ കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വധശ്രമത്തിനു കേസെടുത്തു.
The post ദലിത് എഴുത്തുകാരനുനേരെയും ആക്രമണം appeared first on DC Books.