മലയാള സാഹിത്യ നിരൂപണ രംഗത്തെ തലയെടുപ്പാണ് എം കെ സാനു. ഒരുകാലഘട്ടത്തില്‍ സാഹിത്യ വിമര്‍ശനരംഗത്ത ശ്രദ്ധേയരായ സുകുമാര്‍ അഴിക്കോട്, എം. ലീലാവതി, എം എന്‍ വിജയന്‍, എന്‍.വി കൃഷ്ണവാര്യര്‍ എന്നിവര്‍ക്കൊപ്പം എത്തിയ സാനുമാഷ് പിന്നീട് പകരക്കാരനില്ലാത്ത നിരൂപകനായി നിലയുറപ്പിച്ചു. ഒട്ടുമിക്ക എഴുത്തുകാരും അദ്ദേഹത്തിന്റെ അംഗീകാരത്തിനും വിമര്‍ശനത്തിനും പാത്രീഭവിച്ചു. സ്വസിദ്ധമായ ശൈലിയില്‍ കാര്യങ്ങളെ അനാവരണം ചെയ്യാന്‍ എം കെ സാനുമാഷിന് ഒരു പ്രത്യേക കഴിവുണ്ട്. ആ പ്രത്യേകത തന്നെയാണ് അദ്ദേഹത്തെ നിരൂപണ രംഗത്തെ ഒറ്റയാനാക്കി നിര്‍ത്തുന്നതും. അധ്യാപനത്തിന്റെ അച്ചടക്കവും […]
The post നിരൂപണരംഗത്തെ തലയെടുപ്പ് appeared first on DC Books.