മഞ്ഞ് വെള്ളവിരിച്ച മലകള്‍ കാണണം, അതിലൂടെ തെന്നിനീങ്ങണം. മഞ്ഞുകട്ടകള്‍ വാരി ചുറ്റുമുള്ളവരുടെ ദേഹത്ത് എറിയണം. വായില്‍നിന്ന് തണുപ്പ് പുകപോലെ പുറത്തേക്കു പറത്തണം. ഏതൊരാളെയും പോലെ ഒരു കൊച്ചുകുട്ടിയുടെ മനസില്‍ നിറഞ്ഞ സ്വപ്‌നങ്ങളായിരുന്നു ഇവ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേട്ട ഹിമാലയത്തെപ്പറ്റിയുള്ള ചില വര്‍ണ്ണനകളാണ് മഞ്ഞുമല എന്ന സ്വപ്നത്തെ ആ കുട്ടിയുടെ മനസില്‍ നിറച്ചത്. അതിസുന്ദരമായ ഹിമാലയ മലനിരകള്‍. അതില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കാഞ്ചന്‍ഗംഗ, എവറസ്റ്റ് കൊടുമുടികള്‍. അതിചെങ്കുത്തായ മഞ്ഞുമല മാത്രമല്ല എവറസ്റ്റ്, അനേകം കാഴ്ചകളിലേയ്ക്ക് തുറക്കുന്ന കണ്ണാടികൂടിയാണ്. […]
The post ഒരു നാവികന്റെ എവറസ്റ്റ് ഡയറി appeared first on DC Books.