ബുദ്ധിവൈഭവത്തിന്റെ കാര്യത്തില്‍ ആരെയും വെല്ലുന്നവളായിരുന്നു സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. ബാഗ്ദാദിലെ സമ്പന്ന യുവാവായിരുന്ന മന്‍സൂറിന്റെ ജോലിക്കാരിയായിരുന്നു അവള്‍. പിതാവിന്റെ മരണശേഷം സ്വന്തം സ്വത്തുക്കളെല്ലാം കളഞ്ഞുകുളിച്ച മന്‍സൂറിനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവള്‍ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. മന്‍സൂറിന് കച്ചവടം തുടങ്ങുവാനായി സ്വയം അടിമയാകാന്‍ ദയ തയ്യാറാകുന്നു. പതിനായിരം ദിനാറിന് തന്നെ വില്‍ക്കാനുള്ള ദയയുടെ നിര്‍ദ്ദേശമനുസരിച്ച് ചന്തയിലെത്തുന്ന ദയയേയും മന്‍സൂറിനേയും പരിചാരകര്‍ രാജാവിന്റെ സമക്ഷത്തെത്തിക്കുന്നു. അവിടെ അവളുടെ അറിവും ബുദ്ധിവൈഭവവും പരീക്ഷിക്കപ്പെടുന്നു. പണ്ഡിതന്മാരുടെ ചോദ്യശരങ്ങള്‍ക്ക് […]
The post ദയ എന്ന പെണ്‍കുട്ടി appeared first on DC Books.