ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാണിക്കെതിരെയുള്ള ആരോണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികള്‍ തെറ്റാണെന്നും ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് വിധി പ്രസ്താവിച്ചത്. മാണിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള വിജിലന്‍സിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണെന്ന് അറിയിച്ച കോടതി […]
The post ബാര്‍ കോഴ: മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ് appeared first on DC Books.