മലയാളത്തെ പടിക്ക് പുറത്തുനിര്‍ത്തി ഇംഗ്ലിഷ് പഠിക്കുന്നതു മേന്മയായി കരുതുന്നതു കേരളത്തിലെ മധ്യവര്‍ഗത്തിന്റെ അന്ധവിശ്വാസമാണെന്നു മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍. മലയാളത്തെ അവഗണിച്ചു മറ്റു ഭാഷകള്‍ പഠിക്കുന്ന മലയാളിയുടെ മനോഭാവം മാറണം. കേരള സാഹിത്യ അക്കാദമിയും മലയാള സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌കൃതത്തിന്റെ അതിപ്രസര കാലത്തും ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെ കാലത്തും മലയാളത്തിന് അപചയം നേരിട്ടിട്ടുണ്ട്. എന്നിട്ടും മലയാളം സ്വയം ശാക്തീകരിച്ചതായാണു ചരിത്രം. ആന്തരിക പ്രതിരോധ ശേഷിയുള്ള കരുത്തുറ്റ […]
The post മലയാള ഭാഷാ ദിനം ആഘോഷിച്ചു appeared first on DC Books.