തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും കെ.എം. മാണിയ്ക്കും രാജിവെയ്‌ക്കേണ്ടിവരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലശ്ശേരിയില്‍ വോട്ട് ചെയ്യാനെത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ഭരണത്തുടര്‍ച്ച ഉണ്ടാവില്ല എന്നു മാത്രമല്ല, ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാരിന് ധൈര്യം ഇല്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം മുന്നണി ഇപ്പോള്‍ തന്നെ ചാപിള്ളയായിക്കഴിഞ്ഞിരിക്കുകയാണെന്നും എസ്.എന്‍.ഡി.പി. ബന്ധം ബി.ജെ.പി.ക്ക് ഒരു ബാധ്യതയായി […]
The post മുഖ്യമന്ത്രിയ്ക്കും മാണിയ്ക്കും രാജിവെയ്‌ക്കേണ്ടിവരും: കോടിയേരി appeared first on DC Books.