ആസുരവേഗത്തിലാണെങ്കിലും വെള്ളിപ്രകാശത്തില്‍ ആറാടി നില്‍ക്കുകയാണെങ്കിലും അന്ധവിശ്വാസങ്ങളുടെ ഇരുണ്ട ഗുഹകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് മലയാളികള്‍. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ നാമാര്‍ജ്ജിച്ച യുക്തിബോധവും പുരോഗമനചിന്തയും വ്യക്തിതലത്തിലും സമൂഹതലത്തിലും കൈവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. കൊതിപ്പിച്ചും പേടിപ്പിച്ചും നമ്മെ ഭരിക്കുന്ന വാസ്തുശാസ്ത്രം, ജ്യോതിഷം, മന്ത്രവാദം തുടങ്ങി വിവിധതരം അന്ധവിശ്വാസങ്ങള്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസം എന്ന ലഹരിയ്ക്കടിമപ്പെട്ട് സ്വപ്നാടനത്തിലുഴലുന്ന കേരളസമൂഹം ആതുരതയുടെ ആഴക്കയങ്ങളിലേക്ക് പ്രയാണമാരംഭിച്ചിട്ട് കാലം കുറേയായി. ഈ വിപത്തിനെതിരെ നില്‍ക്കാന്‍ ഓരോരുത്തരെയും സന്നദ്ധരാക്കുന്ന കരുത്തുറ്റ ചിന്തകള്‍ അവതരിപ്പിച്ചവരുടെ കൂട്ടത്തിലാണ് രവിചന്ദ്രന്‍ സിയുടെ സ്ഥാനം. നാസ്തികനായ ദൈവം, പകിട […]
The post വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍ appeared first on DC Books.