പശുരാഷ്ട്രീയത്തിന്റെ ഉള്ളറകളെ തുറന്നുകാട്ടി, അസഹിഷ്ണതയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന സി രവിചന്ദ്രന്റെ ബീഫും ബിലീഫും എന്ന പുസ്തകം പ്രകാശിപ്പിച്ചു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ കെ.വേണു മാധ്യമപ്രവര്‍ത്തകനും സംവിധായകനുമായ കെ.ബി.വേണുവിന് നല്‍കിയാണ് ബീഫും ബിലീഫും പ്രകാശിപ്പിച്ചത്. രവിചന്ദ്രന്‍ സി, ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ.വി.ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമീപകാല സംഭവങ്ങളിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോയി, സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ ബീഫിനു പിറകിലെ രാഷ്ട്രീയത്തെ വെളിവാക്കുകയാണ് രവിചന്ദ്രന്‍ തന്റെ പുസ്തകത്തിലൂടെ. ജാതി രാഷ്ട്രീയം […]
The post ബീഫും ബിലീഫും പ്രകാശിപ്പിച്ചു appeared first on DC Books.