മലയാളത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രഥമ സ്ഥാനീയനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യാവസ്ഥയുടെ അതിസൂക്ഷ്മവും വിശദാംശങ്ങള്‍ നിറഞ്ഞതുമായ വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രതലം. സമകാലിക ജീവിതത്തിലെ ദുരന്തങ്ങളും ഉത്കണ്ഠകളും വിഹ്വലതകളുമൊക്കെ ചൂണ്ടിക്കാണിക്കുന്ന, സമകാലികരുടെ ജീവിതത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നു ചെല്ലുന്ന എഴുത്തുകാരനാണ് അദ്ദേഹം. 1964ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക്ദിന പതിപ്പിലാണ് സക്കറിയയുടെ ആദ്യ കഥയായ ‘ഉണ്ണി എന്ന കുട്ടി’ പ്രസിദ്ധീകരിച്ചത്. ആദ്യകഥ പ്രസിദ്ധീകരിച്ചതിനു ശേഷം […]
The post സക്കറിയയുടെ സാഹിത്യലോകം appeared first on DC Books.