വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനിലേയ്ക്ക് പോകുന്നു. ദ്വിദിന പാക് സന്ദര്‍ശനത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് അവര്‍ ഇസ്ലാമാബാദിലേക്ക് തിരിക്കും. പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുന്ന അവര്‍ അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നടത്തുന്ന ഉഭയകക്ഷി സമ്മേളനത്തിലും പങ്കെടുക്കും. ‘ഏഷ്യയുടെ ഹൃദയം’ എന്ന തലക്കെട്ടില്‍ അഫ്ഗാന്‍ പ്രശ്‌നത്തില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ സുഷമാ സ്വരാജ് നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ അറിയിച്ചു. 2012ല്‍ എസ് എം കൃഷ്ണയുടെ […]
The post ഉഭയകക്ഷി ചര്‍ച്ച: സുഷമ സ്വരാജ് പാകിസ്ഥാനിലേക്ക് appeared first on DC Books.