ദക്ഷിണകര്‍ണാടകത്തില്‍ ഇന്ത്യ അതിരഹസ്യ ആണവശാല പണിയുന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വാരികയായ ‘ഫോറിന്‍ പോളിസി’യാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കാനും നിലവിലുള്ളവയുടെ ക്ഷമത വര്‍ധിപ്പിക്കാനും സൈനികേതര ആണവ ആവശ്യത്തിനുമാണ് ആണവശാലയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടകത്തിലെ ചല്ലകെരെയില്‍ 2012ന്റെ ആദ്യം ശാലയുടെ പണിതുടങ്ങി. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആണവോര്‍ജ നിര്‍മ്മാണശാലയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആണവോര്‍ജ ഉത്പാദന യന്ത്രങ്ങള്‍, ആണവഗവേഷണ ലബോറട്ടറികള്‍, ആയുധനിര്‍മ്മാണകേന്ദ്രങ്ങള്‍ എന്നിവ ഈ സമുച്ചയത്തിലുണ്ടാകും. ആണവഗവേഷണം വിപുലമാക്കുക, രാജ്യത്തെ ആണവറിയാക്ടറുകള്‍ക്കാവശ്യമായ ഇന്ധനമുണ്ടാക്കുക, പുതിയ മുങ്ങിക്കപ്പലുകളുടെ […]
The post ഇന്ത്യ അതിരഹസ്യ ആണവശാല പണിയുന്നെന്ന് റിപ്പോര്‍ട്ട് appeared first on DC Books.