ജീവിതം ഉല്ലാസമാക്കിയ യുവ പത്രപ്രവര്‍ത്തകന്‍, തരുണീമണികളുടെ ആരാധനാപാത്രം, ലോകപ്രശസ്തമായ ‘എല്‍’ എന്ന ഫ്രഞ്ച് ഫാഷന്‍ മാസികയുടെ മുഖ്യപത്രാധിപര്‍ എന്നിങ്ങനെ വിവിധ വിശേഷണങ്ങള്‍ക്കുടമയായിരുന്ന ഴാന്‍ ഡൊമിനിക് ബാബിയുടെ ജീവിതത്തിന്റെ ഗതി മാറ്റിയത് ഗുരുതരമായ ഒരു മസ്തിഷ്‌കാഘാതമായിരുന്നു. ഇരുപത് ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടന്നശേഷം ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ ബാബിയുടെ ശരീരത്തിലെ പേശികളെല്ലാം മരവിച്ച് ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇടതുകണ്‍പോള മാത്രം ചലിപ്പിക്കാന്‍ കഴിയും. ശരീരം മുഴുവന്‍ ഉരുക്കുകവചത്തിനുള്ളിലായ പ്രതീതിയിലും കാഴ്ചയ്ക്കും കേള്‍വിയ്ക്കും ചിന്തകള്‍ക്കും തകരാറൊന്നും സംഭവിക്കാത്ത ഈ അവസ്ഥയ്ക്ക് വൈദ്യശാസ്ത്രം […]
The post ഡൈവിങ് കവചവും ചിത്രശലഭവും appeared first on DC Books.