നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധായകനായി അരങ്ങേറുന്ന മമ്മൂട്ടി ചിത്രത്തില്‍ റായ്‌ലക്ഷ്മി പോലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തും. കര്‍ക്കശക്കാരിയായ ഒരുദ്യോഗസ്ഥയാണ് ലക്ഷ്മിയെങ്കില്‍, മമ്മൂട്ടി ചിത്രത്തില്‍ രസികനായ ഒരു പോലീസ് ഓഫീസറാണ്. ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണത്രെ ലക്ഷ്മിയുടേത്. നിഥിന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിപണിക്കരും ആന്റോ ജോസഫും ചേര്‍ന്നാണ്. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ അഭിനയിക്കും. അണ്ണന്‍ തമ്പി,ചട്ടമ്പിനാട്, രാജാധിരാജ, പരുന്ത് തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മൂട്ടിയും റായ്‌ലക്ഷ്മിയും ഇതിനുമുമ്പ് […]
The post മമ്മൂട്ടിയ്ക്കൊപ്പം റായ്‌ലക്ഷ്മി ഐ.പി.എസ് appeared first on DC Books.