ലോകത്തെ സമസ്ത അറിവുകളും ഉള്‍ക്കൊള്ളുന്ന കഥകളുടെ മഹാസാഗരമാണ് മഹാഭാരതം. ‘ഇതിലുള്ളത് എവിടെയും കണ്ടേക്കാം. എന്നാല്‍ ഇതിലില്ലാത്തത് മറ്റെവിടെയും കാണാനാകില്ല’ എന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കാന്‍ ലോകസാഹിത്യത്തില്‍ തന്നെ മറ്റൊന്നിനും കഴിയില്ല. മനുഷ്യന്‍ ഇന്നേവരെ ആര്‍ജ്ജിച്ച അറിവുകള്‍ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ പറഞ്ഞുവെയ്ക്കാന്‍ വ്യാസനായി എന്നത് ഏതൊരു ഭാരതീയന്റെയും അന്തരംഗത്തെ അഭിമാനപൂരിതമാക്കേണ്ട യാഥാര്‍ത്ഥ്യമാണ്. കഥകളുടെ ഈ അക്ഷയഖനി മലയാളത്തിലെ വായനക്കാര്‍ക്ക് സ്വന്തമാക്കാന്‍ അവസരം ഒരുങ്ങിക്കഴിഞ്ഞു. ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയാണ് വ്യാസമഹാഭാരതം മഹാഭാരതകഥ. […]
The post കഥകളുടെ മഹാസാഗരം ഇനി വീടുകളില്‍ appeared first on DC Books.