ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച് കേരളത്തിലെ വായനാസമൂഹത്തെ സ്വാധീനിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് എം മുകുന്ദന്‍. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരില്‍ മുകുന്ദന്റെ സ്ഥാനം അനിഷേധ്യമാണ്. കഴിഞ്ഞ 55 വര്‍ഷങ്ങളായി തുടരുന്ന സാഹിത്യസപര്യയില്‍ ധന്യമായത് മലയാള ഭാഷയും സംസ്‌കാരവും കൂടിയാണെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. കുട്ടനാടിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ എല്ലാ ചലനങ്ങളെയും അക്ഷരങ്ങളില്‍ ആവാഹിച്ച് കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴിയെപ്പോലെ ഫ്രഞ്ച് അധീനതയിലുള്ള മയ്യഴിയുടെ ചരിത്രവും ജീവിതവും എഴുതിയ മയ്യഴിയുടെ ഇതിഹാസകാരനാണ് എം മുകുന്ദന്‍. സ്വന്തം […]
The post എം മുകുന്ദന്റെ സാഹിത്യലോകം appeared first on DC Books.