ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍ എന്നിങ്ങനെ വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നല്‍കിയ അനുഭവങ്ങളുമൊക്കയാണ് അദ്ദേഹത്തിന്റെ കഥകളുടേയും ഭൂമിക. എഴുതപ്പെട്ട കഥകള്‍ ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര്‍ പലപ്പോഴും പല കാരണങ്ങളാല്‍ അതില്‍ ചിലത് ഒഴിവാക്കാറുണ്ട്. താന്‍ ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും, പ്രേരണയാല്‍ ധൃതി കൂടി മോശമായതും, വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്‌കരണത്തിന് കാരണമാവും. […]
The post ജനപ്രീതിയാര്‍ജ്ജിച്ച കഥകള്‍ appeared first on DC Books.