സാമൂഹ്യ സേവനം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. ശബരിമലയിലെ അന്നദാനം ദേവസ്വം ബോര്‍ഡിന് മാത്രമാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശബരിമലയിലെ അന്നദാന ഫണ്ടിലേക്ക് സന്നദ്ധ സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കാമെന്നും കോടതി പറഞ്ഞു. എന്നാല്‍, ഹൈക്കോടതി വിധിക്കെതിരെ സന്നദ്ധ സംഘടകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. പകരം ഹര്‍ജിക്കാരോട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
The post സാമൂഹ്യ സേവനം മൗലികാവകാശമല്ല; സുപ്രീംകോടതി appeared first on DC Books.