മണിച്ചിത്രത്താഴ് റിലീസായിട്ട് 22 വര്‍ഷം കഴിഞ്ഞു. ഇക്കാലമൊക്കെയും റീമേക്കുകളുടെയും റീമേക്ക് റൈറ്റ്‌സിന്റെയും പേരില്‍ വാര്‍ത്തകളും വിവാദങ്ങളും നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ പുതിയൊരു വിവാദം തലയുയര്‍ത്തിയിരിക്കുന്നു. നാഗവല്ലിയുടെ ഡബ്ബിങിന്റെ പേരിലാണിത്. ഒരു വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ഫാസിലിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ അവസാനഭാഗമാണ് എല്ലാത്തിന്റെയും തുടക്കം. മണിച്ചിത്രത്താഴില്‍ ഗംഗയ്ക്കും നാഗവല്ലിയ്ക്കും ആദ്യം ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നെങ്കിലും, പിന്നീട് നാഗവല്ലിയുടെ ശബ്ദം മാറ്റി ദുര്‍ഗ എന്ന ഡബ്ബിങ് ആര്‍ടിസ്റ്റിനെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചെന്നായിരുന്നു ഫാസിലിന്റെ വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലേ ചിത്രത്തിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ദുര്‍ഗയുടെ പേരില്ല എന്ന […]
The post വിവാദങ്ങളുയര്‍ത്തി വീണ്ടും നാഗവല്ലി appeared first on DC Books.