അശ്വതി രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും. പൊതുജനങ്ങളുമായി വിരോധിക്കാനിടവരും. അലസത മുന്നിട്ട് നില്‍ക്കും. സ്ത്രീകള്‍ക്ക് മംഗല്യദോഷം വന്നേക്കാം. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. അഷ്ടമശനി ദോഷം ഉള്ള സമയമാണ്. ജീവിതപങ്കാളിക്ക് കലശലായ അസുഖങ്ങളും ശസ്ത്രക്ഷതാദി ദുരിതങ്ങളും അനുഭവിക്കേണ്ടിവരും. ആരോഗ്യസ്ഥിതി പൊതുവില്‍ മെച്ചമായിരിക്കും. ധനസ്ഥിതി തൃപ്തികരമായിരിക്കുകയില്ല. പണച്ചെലവുകള്‍ കൂടിവരും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരിക്കുന്ന പരീക്ഷാഫലങ്ങള്‍ വിപരീതമാകും. ക്രയവിക്രയരംഗത്ത് തടസ്സങ്ങള്‍ ഏറിവരും. ഭരണി സന്തോഷപ്രദമായ കാര്യങ്ങളില്‍ ബുദ്ധി വ്യാപരിച്ചുകൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങള്‍ വന്നുകൊണ്ടിരിക്കും. സന്താനസുഖം കുറവായിരിക്കും. […]
The post നിങ്ങളുടെ ഈ ആഴ്ച( ജനുവരി 24 മുതല്‍ 30 വരെ) appeared first on DC Books.