അറുപത്താറാമത് ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് നയിക്കുന്ന അവാര്‍ഡ് ജൂറിയിലേക്ക് പ്രമുഖ ബോളീവുഡ് താരം വിദ്യാബാലനും. നൂറു വര്‍ഷം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ബഹുമതിയായാണ് ഈ തീരുമാനം. മികച്ച ഷോര്‍ട്ട് ഫിലിം തിരഞ്ഞെടുക്കാനുള്ള ജൂറിയില്‍ നന്ദിതാ ദാസിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡര്‍ട്ടിപിക്ചര്‍, കഹാനി, പരിണീത തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയും മികച്ച അഭിനേത്രിയുമായി പേരെടുത്ത വിദ്യാ ബാലനു മുമ്പ് ഇന്ത്യയില്‍നിന്ന് ക്യാന്‍ ജൂറിയില്‍ എത്തിയത് ശേഖര്‍ കപൂറും ഷര്‍മിളാ ടാഗോറും മാത്രമായിരുന്നു. പത്തൊമ്പത് ചിത്രങ്ങളില്‍ നിന്ന് മികച്ച [...]
The post വിദ്യാബാലന്‍ ക്യാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറിയില്‍ appeared first on DC Books.