അത്യന്നതങ്ങളിലെ ദൈവം കണ്ണടയ്ക്കുമ്പോള്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഇരുളിന്റെ ചക്രവര്‍ത്തിമാര്‍ പല്ലിളിക്കുന്നു… മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങള്‍ തച്ചുടച്ച് തന്നെ മാത്രം ആരാധിക്കാന്‍ ഹിരണ്യകശിപുമാര്‍ ആജ്ഞാപിക്കുന്നു… ചോദിച്ച വരങ്ങള്‍ കിട്ടാതെ വരുന്ന സാമാന്യജനം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ചെകുത്താനെ കൂട്ടുപിടിക്കാന്‍ തയ്യാറാവുന്നു. ആരാധനാലയങ്ങള്‍ കുര്‍ബാനകള്‍ക്കും ദീപാരാധനകള്‍ക്കും ശേഷം നടയടയ്ക്കുമ്പോള്‍ ചെവിയോര്‍ക്കുക… എവിടെയോ നിന്ന് ദുഷ്ടശക്തിയെ ആവാഹിക്കാനുള്ള ആരാധനാ മന്ത്രങ്ങള്‍ ഉയരുന്നുണ്ടോ? തൊട്ടടുത്ത വീടിന്റെ ടെറസില്‍ സാത്താന്റെ വരവിനെ ഉത്‌ബോധിപ്പിക്കുന്ന ഉപാസനാകര്‍മ്മങ്ങള്‍ നടക്കുന്നുണ്ടോ? വീട്ടിലേക്കുള്ള വഴിവക്കില്‍ പൂട്ടിക്കിടക്കുന്ന കാടുപിടിച്ച കെട്ടിടത്തില്‍ ‘അവന്റെ’ സിംഹാസനാരോഹണം നടക്കുന്നുണ്ടോ? ദുര്‍മന്ത്രവാദത്തിനും [...]
The post സാത്താനെ ആരാധിക്കുന്നവരുടെ തമോവേദം appeared first on DC Books.